വട പാവ് വാങ്ങാൻ വണ്ടി നിർത്തി; 5 ലക്ഷത്തിൻ്റെ സ്വർണം പട്ടാപ്പകൽ നഷ്ടപ്പെട്ടു

പട്ടാപ്പകൽ നടുറോഡിൽ വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് മോഷ്ടാക്കൾ തട്ടിയെടുത്തത് 5 ലക്ഷം രൂപ വില വരുന്ന സ്വർണം. പൂനെയിലാണ് സംഭവം. ബാങ്കിൽനിന്നും മടങ്ങും വഴി റോഡരികിലെ കടയിൽ വട പാവ് വാങ്ങാൻ ടൂ വീലർ നിർത്തിയപ്പോഴാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കടയ്ക്കു മുൻപിലായി ദമ്പതികൾ വാഹനം നിർത്തുന്നതും ഭർത്താവ് പട പാവ് വാങ്ങാനായി കടയിലേക്ക് കയറുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ സമയം സ്കൂട്ടറിന് സമീപത്തായി നിൽക്കുകയായിരുന്നു ഭാര്യ. കുറച്ചു കഴിഞ്ഞതും മാസ്ക് ധരിച്ച് ബൈക്കിലെത്തിയ ഒരാൾ സ്ത്രീയുടെ സമീപത്തായി വാഹനം നിർത്തുകയും എന്തോ വസ്തു റോഡിൽ വീണു കിടക്കുന്നതായും ചൂണ്ടിക്കാണിച്ചു. സ്ത്രീ അതെന്താണെന്ന് അറിയാനായി നോക്കുന്നതിനിടെ മറ്റൊരാൾ വാഹനത്തിൽ വച്ചിരുന്ന സ്വർണം കവർന്ന് ഓടിപ്പോവുകയായിരുന്നു. സ്ത്രീ ബഹളം വച്ച് ആളുകൾ കൂടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.

ബാഗിൽ സ്വർണത്തിനു പുറമേ ബാങ്ക് രേഖകളും മൊബൈൽ ഫോണും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top