ഗവര്‍ണറെ ഉന്നം വച്ച് പഞ്ചാബ് മുഖ്യമന്ത്രി; സര്‍വകലാശാലകളുടെ ചാന്‍സലര്‍ മുഖ്യമന്ത്രി ആകണം
സര്‍വകലാശാലകളുടെ ചാന്‍സലര്‍ മുഖ്യമന്ത്രി ആയിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ ലക്ഷ്യം വച്ചായിരുന്നു സംസാരം. പഞ്ചാബ് സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ചാൻസലർ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ നിയമിക്കാൻ ലക്ഷ്യംവച്ചായിരുന്നു ബിൽ.
ജനാധിപത്യംവഴി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം സര്‍വകലാശാലകളുടെ ചാൻസലർ. അല്ലാതെ, മറ്റ് രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ബിൽ തിരിച്ചയച്ചതോടെ പിന്നീട് തീരുമാനമെടുക്കുമെന്നും മൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ചാൻസലറാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകൾ കേരളത്തിലേയും ബംഗാളിലേയും സർക്കാരുകൾ കൊണ്ടുവന്നിരുന്നു. എന്നാല്‍ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here