‘പപ്പാ, ഇത് കശ്മീരല്ല, സ്വര്‍ഗമാണ്’; ദാല്‍ തടാകത്തെക്കുറിച്ച് പഞ്ചാബി പെണ്‍കുട്ടി

കശ്മീര്‍ അത് എന്നും സഞ്ചാരികളുടെ സ്വര്‍ഗമാണ്. കശ്മീരില്‍ നിന്നുള്ള ഒരു കൊച്ചുസുന്ദരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പെണ്‍കുട്ടി പപ്പയോട് കശ്മീരിനെക്കുറിച്ച് പറയുന്ന വാക്കുകള്‍ ആണ് ശ്രദ്ധേയം.
അച്ഛനോടും അമ്മയോടുമൊപ്പം കശ്മീരിലെ ദാല്‍ തടാകത്തിലാണ് ഇവര്‍ ഉള്ളത്. അതിനിടയില്‍ കശ്മീരിന്റെ സൗന്ദര്യത്തെക്കുറിച്ച് പെണ്‍കുട്ടി വാചാലയാകുന്നതാണ് വീഡിയോയിലുള്ളത്.
‘പപ്പാ, ഇത് കശ്മീരില്ല, സ്വര്‍ഗമാണ്’ എന്നാണ് പിഹു വീഡിയോയില്‍ പറയുന്നത്. ആദ്യ വരവില്‍ തന്നെ ഈ യാത്ര ആസ്വദിക്കുന്നുവെന്നാണ് പിഹു പറയുന്നത്. ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കശ്മീര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഈ പെണ്‍കുട്ടിയെ നിയമിക്കണം എന്ന് തുടങ്ങിയുള്ള കമന്റുകള്‍ വരെയുണ്ട്.
പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള കുടുംബമാണ് ഇവരുടേത്. അവിടുത്തെ ചൂട് കാരണം തണുപ്പുള്ള ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പോകാന്‍ അച്ഛനോട് പറയുകയായിരുന്നു. അങ്ങനെയാണ് അവര്‍ കുടുംബസമേതം കശ്മീരിലെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here