അശ്വിനി കുമാർ വധക്കേസില്‍ വിധി നവംബര്‍ 2ന്; വാദം പൂർത്തിയായി
ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ.
2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ ജീപ്പിലും എത്തിയാണ് കൊല നടത്തിയത്. വാളുകൊണ്ടു വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഒന്നുമുതൽ ഒൻപതുവരെയുള്ള പ്രതികൾക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയത്. 10 മുതൽ 13 വരെ പ്രതികൾക്കെതിരേ ഗൂഢാലോചന കുറ്റവും 13, 14 പ്രതികൾക്കെതിരേ ബോംബ് എത്തിച്ചുനൽകിയതുൾപ്പെടെയുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here