ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ കാര്‍ വാങ്ങാം; സാമ്പത്തിക നിയന്ത്രണം ബാധകമല്ല
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനന് പുതിയ കാര്‍ വാങ്ങാന്‍ 30 ലക്ഷം രൂപ അനുവദിച്ചു. ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍ വാങ്ങാനാണ് തുക അനുവദിച്ചത്. 1.05 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ ഒഴിവാക്കിയാണ് പുതിയ കാര്‍ അനുവദിച്ചത്. പുതിയ വാഹനം വാങ്ങണമെങ്കില്‍ മന്ത്രിസഭാ അനുമതി ആവശ്യമാണെന്നിരിക്കെ ഫയല്‍ കാബിനറ്റില്‍ എത്തിച്ചാണ് അനുമതി വാങ്ങിയത്. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് അനുമതി നല്‍കിയത്.
ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ എതിര്‍ത്തതിനാല്‍ ആദ്യം പണം അനുവദിച്ചിരുന്നില്ല. ഇതോടെ ജസ്റ്റിസ് വി.കെ.മോഹനന്‍ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. മുഖ്യമന്ത്രി സമ്മതം നല്‍കിയതോടെയാണ് ഫയല്‍ വീണ്ടും ധനവകുപ്പില്‍ എത്തിയത്. നിലവിലെ കാറിന് ഇടയ്ക്കിടെ അറ്റകുറ്റപ്പണി വരുന്നു അതിനാല്‍ കാര്‍ മാറ്റണം എന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് വി.കെ. മോഹനന്‍ സര്‍ക്കാരിനു കത്ത് നല്‍കിയത്. 3,37,736.00 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷൻ ചെയർമാൻ കൂടിയാണ് ജസ്റ്റിസ് വി.കെ.മോഹനന്‍. നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരേയുള്ള അന്വേഷണത്തിന് സർക്കാർ നിയോഗിച്ചതും ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഇതേ ന്യായാധിപനെയാണ്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഹൈക്കോടതി ജഡ്ജിയായിരിക്കെ തന്നെ ഇടത് സഹയാത്രികനായി അറിയപ്പെട്ട ആളാണ് ജസ്റ്റിസ് മോഹനൻ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here