ഒരാഴ്ചക്ക് മുമ്പ് 1000 കോടി!! പുഷ്പ 2 തെലുങ്കിനെ വെട്ടി ബമ്പർ കളക്ഷനുമായി ഹിന്ദി

അല്ലു അർജുൻ ചിത്രം പുഷ്പ 2 ബോക്സോഫീസിൽ പടയോട്ടം തുടരുന്നു. വെറും നാല് ദിവസം കൊണ്ട് ലോകമെമ്പാടും നിന്ന് 800 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ആദ്യ ആഴ്ച കടക്കും മുമ്പ് 1,000 കോടി പിന്നിടുമെന്നാണ് കളക്ഷന്‍ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദി പതിപ്പാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരിയത്. ആദ്യ നാല് ദിവസങ്ങളിൽ ബോളിവുഡിൽ നിന്ന് മാത്രം ചിത്രം നേടിയത് 285.7 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നുള്ള മൊത്തം കളക്ഷന്‍ 529.45 കോടി രൂപയാണ് .

Also Read: പുഷ്പ 2വിന്‍റെ ഒരു ടിക്കറ്റിന് 2000 രൂപ നൽകണം; സിനിമ നിർമ്മിക്കുന്നത് പൊതുസേവനത്തിന് അല്ലെന്ന് ആർജിവി

ഒറ്റ ദിവസം 80 കോടിയിലധികം നേടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന റെക്കോർഡും ഇന്നലെ പുഷ്പ 2 സ്വന്തമാക്കി. ഇന്ത്യയിൽ നിന്നും 141.5 കോടി രൂപയാണ് ചിത്രം കഴിഞ്ഞ ദിവസം കളക്ട് ചെയ്തിരിക്കുന്നത്. 85 കോടി രൂപയാണ് ഹിന്ദി ഭാഷയില്‍ നിന്നും നേടിയത്. തെലുങ്ക് ഭാഷയില്‍ നിന്നും 44 കോടി രൂപയും ഞായറാഴ്ച കളക്ട് ചെയ്തു. തമിഴ്‌നാട്ടിൽ നിന്ന് 9.5 കോടിയും കേരളത്തിൽ നിന്നും 1.9 കോടിയും കർണാടകയിൽ നിന്നും 1.1 കോടിയും കഴിഞ്ഞ ദിവസം മാത്രം ചിത്രം സ്വന്തമാക്കി.

Also Read: കേരളത്തിലും സർവകാല റെക്കോർഡ്; അങ്ങനെ ബാഹുബലിയേയും വീഴ്ത്തി പുഷ്പരാജ്

ചന്ദന കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ പുഷ്പ രാജ് എന്ന അധോലോക നായകൻ്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങിയത്.അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന താരങ്ങൾ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു , പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top