ആരും ഇതുവരെ സ്വന്തമാക്കാത്ത നേട്ടത്തിൽ പുഷ്പ 2; ബോക്സോഫിസ് ചരിത്രത്തിലെ അതിവേഗ കുതിപ്പ്

കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സുകുമാർ – അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂള്‍. അതിവേഗം 1000 കോടി ക്ലബിൽ കയറുന്ന ഇന്ത്യൻ സിനിമയെന്ന നേട്ടമാണ് ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറാം ദിവസമാണ് ആഗോളതലത്തിൽ പുഷ്പ ഈ റെക്കോർഡ് മറികടന്നത്. 1025 കോടിയാണ് ഒരാഴ്ചയിലെ ആകെ കളക്ഷൻ. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2.

‘പുഷ്പ: ദി റൈസ്’ എന്ന ആദ്യഭാഗം ആഗോളതലത്തിൽ മൊത്തം 350 കോടിയോളം നേടിയത്. ഈ തുക രണ്ട് ദിവസം കൊണ്ട് ‘പുഷ്പ 2’ മറികടന്നു. രണ്ട് ദിവസത്തിനകം 500 കോടിയാണ് ചിത്രം വാരിയത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.

Also Read: ഒരാഴ്ചക്ക് മുമ്പ് 1000 കോടി!! പുഷ്പ 2 തെലുങ്കിനെ വെട്ടി ബമ്പർ കളക്ഷനുമായി ഹിന്ദി

ചന്ദന കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ പുഷ്പ രാജ് എന്ന അധോലോക നായകൻ്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് രണ്ടാം പതിപ്പ് പുറത്തിറങ്ങിയത്.അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന താരങ്ങൾ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു , പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top