ബോക്സ് ഓഫീസ് വിജയമായി പുഷ്പ 2; വീണ്ടും തരംഗമായി അല്ലു അര്‍ജുനും രശ്മികയും

തിയറ്ററുകള്‍ പൂരപ്പറമ്പാക്കി എത്തിയ പുഷ്പ2 കളക്ഷനില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചേക്കും. ആരാധകരുടെ ആഘോഷം ഇതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്. പുരുഷാധിപത്യത്തിന്റെ ആഘോഷമായാണ് സിനിമ വാഴ്ത്തപ്പെടുന്നത്. മുപ്പത് ലക്ഷം ടിക്കറ്റുകള്‍ ആണ് മുന്‍കൂറായി വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന വിൽപ്പനയാണ്. ബോക്‌സ് വലിയ വിജയമായ ‘പുഷ്പ ദി റൈസി’ന്റെ വൻ വിജയത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്.

പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം 1,085 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. പുഷ്പ രണ്ടാം ഭാ​ഗത്തിന്റെ തിയേറ്റർ അവകാശത്തിന് മാത്രം 600 കോടിയിലധികം ലഭിച്ചു. വിറ്റുപോയത്. സിനിമയുടെ വിവിധ റൈറ്റുകളും വന്‍ തുകകളാണ് കളക്റ്റ് ചെയ്തത്. ഒടിടി അവകാശം 275 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റൈറ്റ്സ് നല്‍കിയത് 85 കോടിക്കാണ്. മ്യൂസിക്കൽ റൈറ്റ്സ് 65 കോടിക്കാണ് നല്‍കിയത്. 400 കോടിയോളം ഈ രീതിയില്‍ തന്നെ സിനിമ സമാഹരിച്ചു.

പുഷ്പ 2ന്‍റെ ട്രെയിലർ ഇറങ്ങിയ നിമിഷം മുതൽ ബോക്സോഫീസില്‍ കൊടുങ്കാറ്റിന്‍റെ സൂചനകൾ പ്രകടമായിരുന്നു. ട്രെയിലർ ലോഞ്ച് ചെയ്തപ്പോള്‍ അല്ലു അർജുനെയും രശ്മിക മന്ദാനയെയും കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ദക്ഷിണേന്ത്യന്‍ സിനിമ എന്നതിനേക്കാള്‍ പാന്‍ ഇന്ത്യന്‍ സിനിമയായാണ്‌ പുഷ്പ 2 മാറുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top