പുഷ്പ 2വിന്‍റെ ഒരു ടിക്കറ്റിന് 2000 രൂപ നൽകണം; സിനിമ നിർമ്മിക്കുന്നത് പൊതുസേവനത്തിന് അല്ലെന്ന് ആർജിവി


സുകുമാറിൻ്റെ സംവിധാനത്തിൽ അല്ല അർജുൻ നായകനായി എത്തുന്ന പുഷ്പ 2: ദി റൂൾ ടിക്കറ്റ് വർധനവിനെ ചൊല്ലി വിവാദത്തിൽ. നാളെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ടിക്കറ്റ് വില വർധിപ്പിക്കാനുള്ള നിർമ്മാതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് നിരവധിപ്പേർ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെയും മുംബൈയിലെയും ചില തിയേറ്ററുകളിൽ ഒരു ടിക്കറ്റിന് 2000 രൂപയിലധികമാണ് ഈടാക്കുന്നത്.

ടിക്കറ്റ് വില കൂട്ടിയത് വിവാദത്തിലായപ്പോൾ തീരുമാനത്തിന് പിന്തുണയുമായി ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാംഗോപാൽ വർമ രംഗത്തെത്തി. വർധനവിനെ വിമർശിക്കുന്നവർക്ക് എതിരെ രൂക്ഷ വിമർശനമാണ് വർമ ഉന്നയിക്കുന്നത്. “സുബ്ബറാവു എന്ന് പേരുള്ള ഒരാൾ ഒരു ഇഡ്ഡലി മാത്രം വിൽക്കുന്ന ഹോട്ടൽ ആരംഭിച്ച് ഒരു പ്ലേറ്റ് ഇഡ്ഡലിക്ക് 1000 രൂപ ഈടാക്കി. കാരണം തൻ്റെ ഇഡ്ഡലികൾ മറ്റ് സ്ഥലങ്ങളിൽ ലഭിക്കുനതിനേക്കാൾ മികച്ചതാണെന്ന് സുബ്ബറാവു വിശ്വസിക്കുന്നു. പക്ഷേ ഉപഭോക്താക്കൾക്ക് സുബ്ബറാവുവിൻ്റെ ഇഡ്ഡലിക്ക് വിലയുള്ളതായി ബോധ്യപ്പെട്ടില്ലെങ്കിൽ അവർ അയാളുടെ ഹോട്ടലിലേക്ക് പോകില്ല.

Also Reas: 42.50 കോടി കളക്ഷനുമായി റിലീസിന് മുമ്പേ പുഷ്പ 2; ബാഹുബലി, കെജിഎഫ് റെക്കോർഡുകൾ തകരുമെന്ന് ആരാധകർ

ഈ സാഹചര്യത്തിൽ നഷ്ടം സുബ്ബറാവുവിന് മാത്രമാണ്.സുബ്ബറാവുവിൻ്റെ ഇഡ്ഡലി സാധാരണക്കാരന് താങ്ങാനാവുന്നതല്ലെന്ന് കരയുന്നവർ ‘മണ്ടന്മാരാണ്’. എന്തെന്നാൽ ‘സെവൻ സ്റ്റാർ ഹോട്ടലിലെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല’ എന്ന് പറഞ്ഞ് നിലവിളിക്കുന്നത് പോലാണത്. ഒരു സെവൻ സ്റ്റാർ ഹോട്ടലിലെ മറ്റ് സൗകര്യങ്ങൾക്കാണ് പണം നൽകുന്നതെന്ന് വാദിച്ചാൽ…. പുഷ്പ 2 ൻ്റെ, സെവൻ സ്റ്റാർ നിലവാരം പുലർത്തുന്ന സിനിമയാണ്” – ആർജിവി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമകൾ നിർമ്മിക്കുന്നത് ലാഭത്തിനാണ്, പൊതുസേവനത്തിനല്ല എന്നും വർമ പറയുന്നു. ആഡംബര കാറുകളുടെയും കെട്ടിടങ്ങളുടെയും ബ്രാൻഡഡ് വസ്ത്രങ്ങളുടെയും വിലയെക്കുറിച്ച് ആരും പരാതി പറയുന്നില്ല. സിനിമാ ടിക്കറ്റിൻ്റെ പേരിൽ എന്തിനാണ് നിലവിളിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ല. വിനോദം ഒരാൾക്ക് അത്യാവശ്യ ഘടകമാണോ. അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവയെക്കാൾ അത്യാവശ്യമാണോ ഇത്. അവശ്യസാധനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുഷ്പ 2 ൻ്റെ ടിക്കറ്റ് നിരക്ക് കുറവാണെന്നും രാംഗോപാൽ വർമ കൂട്ടിച്ചേർത്തു.


“ഇനി നമുക്ക് സുബ്ബറാവുവിൻ്റെ ഹോട്ടലിലേക്ക് തിരിച്ചു വരാം. വില വർധനവ് അദ്ദേഹത്തിന് ഗുണം ചെയ്തിട്ടുണ്ട്. സുബ്ബറാവുവിന് പോലും ഹോട്ടലിൽ ഇരിക്കാൻ സ്ഥലം കിട്ടുന്നില്ല എന്നതാണ്. അതിന് തെളിവാണ് എല്ലാ സീറ്റുകളും ബുക്ക് ചെയ്തിരിക്കുന്നു എന്നത്” – ആർജിവി കുറിച്ചു.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും 3,000 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു , പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: കേരളത്തിലും സർവകാല റെക്കോർഡ്; അങ്ങനെ ബാഹുബലിയേയും വീഴ്ത്തി പുഷ്പരാജ്; 100 കോടി പിന്നിട്ട് മുന്നോട്ട്

ചന്ദന കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ പുഷ്പ രാജ് എന്ന അധോലോക നായകൻ്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. ചിത്രത്തിൽ പുഷ്പ രാജിൻ്റെ ഭാര്യയായാണ് ശ്രീവല്ലിയയാണ് രശ്മിക മന്ദാന എത്തുന്നത്. ഫഹദ് ഫാസിലിൻ്റെ ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് എന്ന കഥാപാത്രമാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. അദ്യ ഭാഗത്തിൽ മികച്ച നിരൂപണ പ്രശംസയാണ് ഈ കഥാപാത്രം നേടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top