ചെന്താമരയെ തൂക്കിക്കൊന്നാലെ രക്ഷയുള്ളൂ; തെളിവെടുപ്പ് സമയത്തും ആംഗ്യം കാട്ടിയതായി പുഷ്പ
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ തൂക്കി കൊല്ലണമെന്ന് അയൽവാസികൾ. അല്ലാതെ പ്രതിയുടെ ഭീഷണി നിലനിൽക്കുന്ന പുഷ്പയ്ക്ക് അടക്കം സുഖമായി ഉറങ്ങാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് ചെന്താമരയെ ഇരട്ടക്കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രദേശവാസികളുടെ പ്രതികരണം.
ചെന്തരമര ജയിൽ ചാടിക്കടന്ന് കൊല്ലുമെന്ന പേടിയിലാണെന്നും രണ്ട് പേരെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞതായു അയൽക്കാർ പറയുന്നു. അതിൻ്റെ ഭയപ്പാടിലാണ് നാട്ടുകാർ. ചെന്താമരയെ ഒരിക്കലും പുറത്ത് വിടരുത്. അയാൾ മരിച്ചാലേ സമാധാനമായി അയൽക്കാർക്ക് ഉറങ്ങാൻ കഴിയുകയയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.
തെളിവെടുപ്പിന് വന്നപ്പോഴും ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസിയായ പുഷ്പ പറയുന്നു. മുൻപും പുഷപക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. തെളിവെടുപ്പ് സമയത്ത് ചെന്താമര തന്നെ നോക്കി പല ആംഗ്യങ്ങളും കാണിച്ചെന്നും പോലീസുകാരെല്ലാം അത് കണ്ടെന്നും പുഷ്പ പറയുന്നു. ചെന്താമര മരിക്കാതെ തൻ്റെ പേടി മാറില്ലെന്നും അയാൾക്ക് വധശിഷ നൽകണമെന്നാണ് പുഷ്പയുടെയും ആവശ്യം.
നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യത മുൻനിർത്തി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. നാട്ടുകാരെ കൊല നടന്ന വീട്ടിലേക്ക് വരാൻ അന്വേഷണ സംഘം അനുവദിച്ചില്ല. ഡ്രോൺ നിരീക്ഷണവുമുണ്ടായിരുന്നു. 300ലേറെ പോലീസുകാരെയാണ് സുരക്ഷക്കായി മേഖലയിൽ നിയോഗിച്ചത്. തെളിവെടുപ്പിന് ശേഷം ചെന്താമരയെ ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയും നാളെയും കൂടുതല്‍ ചോദ്യം ചെയ്യൽ നടക്കും.
അയൽവാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്തമാര പിടിയിലായത്. 2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാൾ. ഇപ്പോൾ കൊല്ലപ്പെട്ട സുധാകരൻ സജിതയുടെ ഭർത്താവാണ്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here