തിയേറ്ററുകൾ ഭരിക്കാൻ പുഷ്പരാജ് എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തിയ 2021-ലെ ‘പുഷ്പ: ദി റൈസി’ന്റെ തുടർച്ച ‘പുഷ്പ: ദി റൂൾ’ അടുത്ത വർഷം ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നു. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുന് ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചുരുന്നു.

പോസ്റ്റർ പങ്കുവെച്ച് നിർമ്മാതാക്കളാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. പോസ്റ്ററിൽ അല്ലു അർജുന്റെ മുഖം ഔട്ട് ഓഫ് ഫോക്കസ് ആണ്. ഫോക്കസിൽ ഉള്ളത് കഥാപാത്രത്തിന്റെ ഇടത്തെ കൈത്തണ്ടയാണ്. ഒരു വിരലിൽ നഖം നീട്ടി വളർത്തി ക്യൂട്ടെക്സ് ഇട്ട് മൂന്നു വിരലുകളിൽ വലിയ മോതിരകളും കൈത്തണ്ടയിൽ സ്വർണ്ണ ചെയിനുമൊക്കെ ധരിച്ചാണ് അല്ലു അർജുന്റെ പോസ്റ്ററിലെ ഇരിപ്പ്.


ആദ്യഭാഗത്തിലെ പോലെ ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഫഹദിന് ഒന്നാം ഭാഗത്തിനെക്കാൾ കൂടുതൽ സ്ക്രീൻ ടൈം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍‌ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും, വൈര വി ശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top