ആറു മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 7 പേരെ കടിച്ച നായ ചത്തു; പുത്തനങ്ങാടിയില്‍ ആശങ്ക

മലപ്പുറം പുത്തനങ്ങാടിയില്‍ തെരുവു നായ ചത്ത നിലയില്‍. കഴിഞ്ഞ ദിവസം ഏഴുപേരെ കടിച്ച നായയെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രദേശത്ത് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് നായ അക്രമാസക്തമനായി നാട്ടുകാരെ കടിച്ചത്.

ആറു മാസം പ്രയമുളള കുഞ്ഞിനടക്കം കടിയേറ്റു. അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിനെ നായ ചാടി കടിക്കുകയായിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളുകള്‍ ഓടിക്കാന്‍ ശ്രമിച്ചതോടെ നായ കാണുന്നവരെ എല്ലാം കടിക്കുന്ന സ്ഥിതിയായിരുന്നു. കടിയേറ്റവര്‍ക്കെല്ലാം ആഴത്തിലുള്ള മുറിവുകളാണുള്ളത്.

നായ ചത്ത് എങ്ങനെ എന്ന് പരിശോധന നടത്തും. പേവിഷ ബാധയുണ്ടായിരുന്നോ എന്നും പരിശോധിക്കാനാണ് തീരുമാനം. കടിയേറ്റ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top