പുതു നായകനെ കാത്ത് പുതുപ്പള്ളി; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

പുതുപ്പള്ളി: കേരളം ആകാംഷയോടെ കാത്തിരുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. 13 റൗണ്ടുകളായാണ് എണ്ണുന്നത്. 20 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 14 എണ്ണത്തിൽ വോട്ടിംഗ് യന്ത്രങ്ങളും, നാല് എണ്ണത്തിൽ നേരിട്ടെത്തി വോട്ടു ചെയ്യാൻ കഴിയാത്തവരുടെ ബാലറ്റുകളും (അസന്നിഹിത വോട്ടുകൾ), ഒരിടത്ത് സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്.രണ്ടുമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.

അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ രണ്ടു റൗണ്ടിൽ എണ്ണുന്നത്. ഇത് എണ്ണിക്കഴിയുമ്പോൾ തന്നെ ഫലസൂചന അറിയാൻ കഴിയും. ആകെ 182 ബൂത്തുകളാണ് ഉള്ളത്. അയർക്കുന്നതിന് പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 9044 വോട്ടിനാണ് എൽഡിഎഫിന്റെ ജെയ്ക്.സി.തോമസിനെ പരാജയപ്പെടുത്തിയത്. 53 വർഷം ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന് അതുവരെ ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ബിജെപിക്ക് പതിനൊന്നായിരത്തോളം വോട്ടാണ് ലഭിച്ചത്. ഇത്തവണ 72.86 ശതമാനം ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പുതുപ്പള്ളിയിൽ 1,28,624 പേർ വോട്ട് ചെയ്‌തതായാണ് കണക്ക്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top