പുതുപ്പള്ളി തീർത്ഥാടന ടൂറിസം കേന്ദ്രമാകും; പാക്കേജുമായി ടൂർ കമ്പനി

ജനക്കൂട്ടത്തിനിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിയെക്കാൾ വലിയ ജനസമ്പർക്കം ആണ് മരിച്ച ഉമ്മൻ ചാണ്ടി നടത്തുന്നതെന്ന് തോന്നും പുതുപ്പള്ളി പള്ളിയിലെ ഇപ്പോഴത്തെ തിരക്ക് കാണുമ്പോൾ.. പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വൈദികരെ അടക്കം ചെയ്തതിന് തൊട്ടരികയിലായാണ് ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരം അടക്കം ചെയ്തിരിക്കുന്നത്. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഇവിടേക്ക് ജനം ഒഴുകുകയാണ്.

എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുന്ന ഉമ്മന്‍ചാണ്ടിക്കുമുന്നില്‍, പലവിധ പ്രശ്നങ്ങളുമായി നാടൊട്ടുക്ക് നിന്നും ജനങ്ങൾ എത്തുമായിരുന്നു. മരണശേഷവും അതിന് മാറ്റമില്ല എന്നാണ് ഇപ്പോഴത്തെ തിരക്കു കാണുമ്പോൾ മനസിലാകുന്നത്.

ഇതിനി കുറയുകയല്ല കൂടുകയാണ് എന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങൽ നിന്നുള്ള ടൂർ ഓപ്പറേറ്റർ പ്രശാന്തൻ. പുതുപ്പള്ളിയിലേക്ക് തീർഥാടന പാക്കേജ് അന്നൗൻസ് ചെയ്തു ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനാ ഭാരവാഹി കൂടിയായ വിശ്വശ്രീ ട്രാവൽസ് ഉടമ പ്രശാന്തൻ

തീർത്ഥാടന സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി ഇത് മാറുമെന്ന് പ്രശാന്തൻ പറയുന്നു. വടക്കൻ ജില്ലകളിൽ നിന്നടക്കം സമന പദ്ധതികളുമായി ടൂർ ഓപ്പറേറ്റർമാർ ഉടൻ രംഗത്ത് എത്തുമെന്ന് പ്രശാന്തൻ വെളിപ്പെടുത്തുന്നു. ആറ്റിങ്ങലിൽ നിന്ന് പുതുപ്പള്ളിയിൽ പോയി തിരിച്ച് എത്തുന്ന യാത്രക്ക് ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ യാത്രയ്ക്ക് 20 പേര് ബുക്ക് ചെയ്തതായി പ്രശാന്തൻ വെളിപ്പെടുത്തുന്നു.

Logo
X
Top