പുതുപ്പള്ളിയുടെ പുതിയ നായകനെ നാളെ അറിയാം
പുതുപ്പള്ളി: കേരളം ആകാംഷയോടെ കാത്തിരുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണൽ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. 13 റൗണ്ടുകളിലായാണ് വോട്ടുകൾ എണ്ണുന്നത്. 20 മേശകളാണ് കൗണ്ടിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. 14 എണ്ണത്തിൽ വോട്ടിംഗ് യന്ത്രങ്ങളും നേരിട്ട് എത്തി വോട്ടു രേഖപ്പെടുത്താൻ സാധിക്കാത്തവരുടെ ബാലറ്റ് (അസന്നിഹിത വോട്ടുകൾ) നാലു മേശകളിലും ഒരിടത്ത് സർവീസ് വോട്ടുകളുമാണ് എണ്ണുന്നത്.
ണ്ടുമണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ രണ്ടു റൗണ്ടിൽ എണ്ണുന്നത്. ഇത് എണ്ണിക്കഴിയുമ്പോൾ തന്നെ ഫലസൂചന അറിയാൻ കഴിയും. ആകെ 182 ബൂത്തുകളാണ് ഉള്ളത്. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. അയർക്കുന്നതിന് പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും വോട്ട് എണ്ണും.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 9044 വോട്ടിനാണ് എൽഡിഎഫിന്റെ ജെയ്ക്.സി.തോമസിനെ പരാജയപ്പെടുത്തിയത്. 53 വർഷം ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന് അതുവരെ ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ബിജെപിക്ക് പതിനൊന്നായിരത്തോളം വോട്ടാണ് ലഭിച്ചത്. വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വലിയ പ്രതീക്ഷകളാണ് മുന്നണികൾക്കുളളത്. 72.86 ശതമാനം ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പുതുപ്പള്ളിയിൽ 1,28,624 പേർ വോട്ട് ചെയ്‌തതായാണ് കണക്ക്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here