പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പത്രിക സമർപ്പിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു . ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പത്രിക വച്ചു പ്രാർത്ഥിച്ച ശേഷമാണ് പാമ്പാടി ബി ഡി ഒ ഓഫീസിൽ എത്തി പത്രിക നൽകിയത് .

യു ഡി എഫ് നേതാക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു . ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലും പാമ്പാടി ബി ഡി ഒ ഓഫീസിലാണ് പത്രിക നൽകിയത്. എൽ ഡി എഫിന്റെ ജെയ്ക്ക് സി തോമസ് ഇന്നലെ കോട്ടയം ബി ഡി ഒ യ്ക്ക് പത്രിക സമർപ്പിച്ചിരുന്നു. നാളെയാണ് സൂക്ഷ്മ പരിശോധന.

Logo
X
Top