പുതുപ്പള്ളിയിൽ ഇത്തവണ അപരന്മാരില്ല
August 18, 2023 6:06 AM

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ അപര സാന്നിധ്യമില്ല. നാമനിർദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയിൽ ഏഴു സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു. മൂന്നു പത്രികകൾ നിരസിച്ചു.
ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ജി. ലിജിൻ ലാൽ, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്. ഡോ. കെ. പദ്മരാജൻ, മഞ്ജു എസ്. നായർ , റെജി സഖറിയ എന്നിവരുടെ പത്രികകൾ നിരസിച്ചു.
പ്രമുഖ സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള ആരും മത്സരരംഗത്ത് ഇല്ലെന്നത് ശ്രദ്ധേയമാണ്. 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here