പുതുപ്പള്ളി ക്രെഡിറ്റ് എനിക്കെന്നു സുധാകരന്‍ പറഞ്ഞു; വാര്‍ത്താസമ്മേളനത്തില്‍ പറയരുതെന്ന് ഞാന്‍ പറഞ്ഞു; ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് വിശദീകരണവുമായി വി.ഡി.സതീശന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനം തുടങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലടിച്ചോ? ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോയിലെ സത്യമെന്ത്?
വാര്‍ത്താസമ്മേളന വീഡിയോ വൈറലായതിനു പിന്നാലെയാണ് സതീശന്‍ വീഡിയോയിലെ വാസ്തവം ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. പ്രചരിക്കുന്ന വീഡിയോ വാസ്തവമാണ്. പക്ഷെ അതിലുള്ള സാഹചര്യം വ്യത്യസ്തമാണ്. പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് എനിക്കു നൽകുമെന്നു പറഞ്ഞപ്പോള്‍ അത് വേണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അത് പറയുമെന്ന് സുധാകരൻ വാശി പിടിച്ചു. അതു തടയാനാണ് ഞാൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. തൊണ്ടയ്ക്ക് പ്രശ്നമുള്ളതിനാല്‍ ഞാന്‍ കൂടുതല്‍ പ്രതികരിച്ചില്ല. ഇതാണ് വാസ്തവം-സതീശന്‍ പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ തുടങ്ങാമെന്ന് സതീശന്‍ പറയുമ്പോള്‍ ഞാന്‍ തുടങ്ങാമെന്നാണ് സുധാകരന്‍ പറയുന്നത്. അപ്പോള്‍ സതീശന്‍ മൈക്ക് സുധാകരന്റെ മുന്നിലേക്ക് നീക്കി വയ്ക്കുകയും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കെപിസിസി അധ്യക്ഷന്‍ മറുപടി പറയുമെന്നാണ് പറയുന്നത്. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വീഡിയോയ്ക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here