‘പുഴു’വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’; രണ്ടാം ചിത്രത്തില്‍ നവ്യ നായരും സൗബിന്‍ ഷാഹിറും ആന്‍ അഗസ്റ്റിനും

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിലൂടെ മലയാള സിനിയമയ്ക്ക് കിട്ടിയ പുതിയ സംവിധായികയാണ് പി.ടി. റത്തീന. മമ്മൂട്ടിയുടെ ആദ്യ വനിത സംവിധായിക തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ്. പാതിരാത്രി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍, ശബരീഷ് വര്‍മ, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൈറ്റില്‍ പോസ്റ്ററില്‍ നിന്നും പാതിരാത്രി ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നു വേണം മനസിലാക്കാന്‍. കാടിനു നടുവില്‍ ബീക്കണ്‍ ലൈറ്റ് കത്തിച്ചുനില്‍ക്കുന്ന ഒരു ജീപ്പ് ആണ് പോസ്റ്ററില്‍ ഉള്ളത്. ‘വണ്‍ നൈറ്റ് ടൂ കോപ്‌സ്’ എന്നാണ് ടാഗ്ലൈന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി മരട് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കി 2022ൽ ഒടിടി റിലീസായി പുറത്തുവന്ന ‘പുഴു’വിൽ, കടുത്ത ജാതിവെറി ഉള്ളിൽ കൊണ്ടുനടക്കുന്ന സവർണ ഹിന്ദുവിൻ്റെ വേഷമാണ് മമ്മൂട്ടി ചെയ്തത്. പ്രണയിച്ച് വിവാഹം ചെയ്ത സ്വന്തം സഹോദരിയെയും ഭർത്താവിനെ പോലും ജാതിയുടെ പേരിൽ നിഷ്ഠുരമായി കൊല ചെയ്യുന്ന ആ കഥാപാത്രത്തെ മമ്മൂട്ടി മുൻകൈയ്യെടുത്ത് സൃഷ്ടിച്ചതാണെന്നും അതിന് സംവിധായക റത്തീനയെ ഉപയോഗിച്ചുവെന്നുമുള്ള തരത്തിൽ അടുത്തയിടെ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇങ്ങനെ ഹിന്ദുസമൂഹത്തെ അവഹേളിച്ചു എന്നാരോപിച്ച് മെഗാസ്റ്റാറിനെ അദ്ദേഹത്തിൻ്റെ മുഹമ്മദ് കുട്ടി എന്ന പേര് ഉയർത്തിക്കാട്ടിയായിരുന്നു സംഘപരിവാർ അനുകൂലികൾ വ്യാപക വിമർശനം അഴിച്ചുവിട്ടത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ ഉയർന്ന വിദ്വേഷ പ്രചരണങ്ങളെ എതിർത്തും മമ്മൂട്ടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top