‘പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, തറയില്‍ ഇരിക്കാം’; സിപിഎം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അന്‍വര്‍
നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പമുളള സീറ്റില്‍ ഇരിക്കില്ലെന്ന് പിവി അന്‍വര്‍. സഭയില്‍ ഇരിക്കാന്‍ സീറ്റ് വേണമെന്നില്ല. തറയിലും ഇരിക്കാം. തന്നെ പ്രതിപക്ഷമാക്കാനുള്ള സിപിഎം വ്യഗ്രതയാണ് സീറ്റ് മാറ്റത്തിന് പിന്നിലെന്നും അന്‍വര്‍ പ്രതികരിച്ചു. നിയമസഭയില്‍ ഇരു വിഭാഗത്തിനും ഇടയില്‍ ഇരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നിട്ടും പ്രതിപക്ഷമാക്കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും അന്‍വര്‍ പറഞ്ഞു.
സ്പീക്കര്‍ അനുവദിച്ച സീറ്റില്‍ ഇരിക്കണമോ എന്നത് നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും. പ്രതിപക്ഷത്തിനൊപ്പം ഇരിക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിന്റെ ഭാഗമായല്ല ജയിച്ചത്. തറയില്‍ മുണ്ട് വിരിച്ച് ഇരിക്കാനും തയാറാണെന്നും അന്‍വര്‍ പറഞ്ഞു. പി ശശി അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല. കിട്ടിയാല്‍ മറുപടി നല്‍കും. സര്‍ക്കാരിനേയും സിപിഎമ്മിനേയും എതിര്‍ക്കുമ്പോള്‍ കേസുകള്‍ സ്വാഭാവികമാണ്. നൂറ് കേസുകളെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അന്‍വര്‍ വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച് തനിക്കെതിരെ കേസെടുക്കുന്ന ആവേശം സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം കാണിക്കുന്നില്ല. ഇപ്പോള്‍ നടക്കുന്നത് അന്വേഷണ പ്രഹസനമാണ്. കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും അന്‍വര്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here