സിപിഎം ജില്ലാസെക്രട്ടറിക്ക് മുസ്ലിം എന്നാല്‍ ഭീകരവാദി; ആര്‍എസ്എസുമായി അടുത്ത ബന്ധം; പണി തുടങ്ങി അന്‍വര്‍

സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുസ്ലിം ആണ് എന്നതാണ് മോഹന്‍ദാസിന് തന്നോടുള്ള വിരോധത്തിന് കാരണം. ജില്ലാ സെക്രട്ടറിക്ക് മുസ്ലിം എന്നാല്‍ ഭീകരതയാണെന്നും അന്‍വര്‍ ആരോപിച്ചു. മുസ്ലിം വിഭാഗത്തോട് മാത്രമല്ല ക്രൈസ്തവരോടും ഇതേ സമീപനമാണ് മോഹന്‍ദാസ് സൂക്ഷിക്കുന്നത്. ആര്‍എസ്എസുമായി അടുത്ത ബന്ധമാണ് മോഹന്‍ദാസിനെന്നും അന്‍വര്‍ ആരോപിച്ചു.

ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് നല്‍കുന്നത് ശരിയല്ലെന്നാണ് മോഹന്‍ദാസ് പറഞ്ഞിട്ടുള്ളത്. ഇതുതന്നെ മോഹന്‍ദാസിന്റെ വര്‍ഗീയ ചിന്തയുടെ ഭാഗമാണ്. അഞ്ച് നേരം നിസ്‌ക്കരിക്കുന്നതാണ് തന്നില്‍ കണ്ടെത്തിയ അയോഗ്യത. നിലമ്പൂരില്‍ പി.വി. അന്‍വര്‍ തോല്‍ക്കണം എന്നാഗ്രഹിച്ചതും അതുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു.

ബൈപ്പാസ് അടക്കമുള്ള നിലമ്പൂരിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ് മോഹന്‍ദാസ് ചെയ്യുന്നത്. ജില്ലാ ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ ഭൂമി വിട്ടു നല്‍കുന്നതിന് പലരേയും തടഞ്ഞതും ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. ജില്ലാ കമ്മറ്റി ഓഫില്‍ വച്ച് ഒരു ജില്ലാ സെക്രട്ടറിയേറ്റംഗം മോഹന്‍ദാസിനെ ചവിട്ടാന്‍ ശ്രമിച്ചെന്നും അന്‍വര്‍ ആരോപിച്ചു.

കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കമാണ് അന്‍വര്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. അന്‍വറിനെ സിപിഎം എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനെ ന്യൂനപക്ഷമായതിനാല്‍ ആണെന്ന നിലയില്‍ അവതരിപ്പിക്കാനാണ് അന്‍വര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തെ മറികടക്കാനുള്‌ല വഴികള്‍ തേടുകയാണ് സിപിഎം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top