പിവി അന്‍വര്‍ ഡിഎംകെ കൊടിപിടിക്കാനുള്ള ശ്രമത്തില്‍; സ്റ്റാലിനെ നേരില്‍ കാണാന്‍ ചെന്നൈയില്‍

സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ മകന്‍ ഇന്നലെ മധുരയിലെത്തി മന്ത്രി സെന്തില്‍ ബാലാജിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതില്‍ ധാരണയായതോടെയാണ് അന്‍വര്‍ തന്നെ ചെന്നൈയില്‍ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ തന്നെ നേരില്‍ കാണാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.

നാളെ പുതിയ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് പിവി അന്‍വര്‍ അറിയിച്ചിരുന്നു. അതിന് മുന്നോടിയായി ഡിഎംകെയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് നിലമ്പൂര്‍. അതുകൂടി കണക്കിലെടുത്താണ് ഡിഎംകെയുമായി യോജിക്കാന്‍ ശ്രമം നടക്കുന്നത്.

ഡിഎംകെയുമായി നേരത്തേയും അന്‍വര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടി എന്നതിന് പകരം ഒരു കൂട്ടായ്മയാണ് അന്‍വറിന്റെ മനസിലുള്ളത്. അയോഗ്യത ഭീഷണി ഒഴിവാക്കാനാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടിയായി ഇതിനെ മാറ്റാനാണ് തീരുമാനം. ചര്‍ച്ചകളില്‍ ധാരണയുണ്ടായാല്‍ ഡിഎംകെയുടെ പ്രധാന നേതാക്കളില്‍ ആരെങ്കിലും തന്നെ നാളത്തെ അന്‍വറിന്റെ മഞ്ചിരിയിലെ യോഗത്തില്‍ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top