ചേലക്കരയും പാലക്കാടും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അന്‍വര്‍; വയനാട് പിന്തുണ പിന്നീട് വ്യക്തമാക്കും

ചേലക്കര, പാലക്കാട് മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളുണ്ടാവുമെന്ന് പി.വി അന്‍വര്‍. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും അന്‍വര്‍ പറഞ്ഞു. വയനാട്ടില്‍ ആര്‍ക്ക് പിന്തുണ കൊടുക്കുമെന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എംഎല്‍എയായിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ല.
വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-നാണ് നടക്കുന്നത്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here