അന്‍വര്‍ പോരാടാന്‍ ഉറച്ച് തന്നെ; പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഇരുമുന്നണികള്‍ക്കും വെല്ലുവിളി
സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് ഇടതുപക്ഷത്ത് നിന്നിറങ്ങി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) രൂപീകരിച്ച അന്‍വര്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ഇറങ്ങുന്നു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് അന്‍വര്‍ കളംപിടിക്കുന്നത്. ചേലക്കരയില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവിനെ തന്നെ അടര്‍ത്തിയെടുത്താണ് അന്‍വര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എന്‍.കെ.സുധീറാണ് ചേലക്കരയിലെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് സുധീർ. കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള സുധീര്‍ ചേലക്കരയില്‍ ഏറെ സ്വാധീനമുളള നേതാവാണ്. രമ്യ ഹരിദാസിനെ ഇറക്കി ചെലക്കര പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സുധീറിന്റെ കടന്നുവരവ് ഉയര്‍ത്തുന്നത്.
പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജ് മത്സരിക്കും. കടുത്ത ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മിന്‍ഹാജ് മത്സരിക്കുന്നത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here