ഹിന്ദുവും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു; സത്യം തെളിയിക്കാന്‍ അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്തുവിടണം; വെല്ലുവിളിച്ച് അന്‍വര്‍

മലപ്പുറം പരാമര്‍ശം വിവാദമായതോടെ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് ഹിന്ദു ദിനപത്രത്തിന്റെ വിശദീകരണമെന്ന് പിവി അന്‍വര്‍. പിആര്‍ ഏജന്‍സി എഴുതി നല്‍കിയത് എന്ന് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രി ആദ്യമായല്ല ഈ ആരോപണം ഉന്നയിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലടക്കം മലപ്പുറം ജില്ലയുടെ പേര് പറഞ്ഞ് ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഹിന്ദുവിലും പറഞ്ഞത്. വലിയ വിവാദമായതോടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായുള്ള ഗൂഢാലോചനയില്‍ ഹിന്ദു പത്രവും ചേരുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ജനങ്ങളെ ബോധ്യപ്പെടുകത്താന്‍ അഭമുഖത്തിന്റെ റോക്കോര്‍ഡ് പുറത്തുവിടാന്‍ പത്രം തയ്യാറാണോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

വലിയ വിവാദവും വിമര്‍ശനവും ഉയര്‍ന്നതോടെ മുഖ്യമന്ത്രി ആദ്യമായി സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണെന്ന് പറഞ്ഞു. അതുവരെ മലപ്പുറം ജില്ല എന്നാണ് പറഞ്ഞിരുന്നുത്. മുസ്ലിംങ്ങള്‍ കൂടുതലുളള മലപ്പുറം ജില്ലയില്‍ മുഴുവന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്ന് രാജ്യത്തെ മുഴുവന്‍ അറിയിക്കാനാണ് ഹിന്ദുവില്‍ അഭിമുഖം നല്‍കിയത്. ഈ അഭിമുഖം ബിജെപി ആര്‍എസ്എസ് കേന്ദ്രത്തില്‍ ചര്‍ച്ചയാകാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.

ഇപ്പോഴത്തെ വിവാദങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ സത്യസന്ധമായൊരു വിശദീകരണം ഇതുവരെ നടത്തിയിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിച്ചിട്ടില്ല. തന്റെ പരാതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കേണ്ട സംഘം ഇന്നലെയാണ് മൊഴിയെടുക്കാന്‍ എത്തിയത്. ഇതുതന്നെ അന്വേഷണത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നതാണ്. അന്വേഷണ റിപ്പോര്‍ട്ട് കണ്ട ശേഷമേ പരാതിയുമായി മുന്നോട്ടു പോകുന്നതില്‍ തീരുമാനം എടുക്കുയുള്ളൂവെന്നും അന്‍വര്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top