സതീശന്റെ മാനഹാനിക്ക് മാപ്പ്; അഴിമതി ആരോപണം എഴുതി നല്‍കിയത് പി ശശി; അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശപ്രകാരമെന്ന് പിവി അന്‍വര്‍. ശശി എഴുതി നല്‍കിയതാണ് സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ അഴിമതി ആരോപണം ഉന്നയിച്ചതോടെ സിപിഎം നേതാക്കള്‍ തള്ളിപ്പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സതീശനുണ്ടായ മാനഹാനിയില്‍ മാപ്പ് ചോദിക്കുകയാണ്. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചു.
മീന്‍ വണ്ടി നിലമ്പൂരില്‍ നിന്നും കൊണ്ടുവന്നതല്ല. സിപിഎം തന്നെ ഉണ്ടാക്കിയതാണ്. സിപിഎം നീക്കമായതുകൊണ്ടാണ് സ്പീക്കര്‍ ആരോപണം ഉന്നയിക്കാന്‍ അനുമതി നല്‍കിയത്. പാര്‍ട്ടി തീരുമാനം അല്ലെങ്കില്‍ സ്പീക്കര്‍ അനുമതി നല്‍കുമായിരുന്നോ എന്നും അന്‍വര്‍ ചേദിച്ചു. പി ശശിക്കും പോലീസിനുമെതിരെ ആരോപണം ഉന്നയിച്ചത് ഉന്നത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ്. എന്നാല്‍ പിന്നീട് ഈ നേതാക്കള്‍ വാക്കുമാറ്റി. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതെയായി എന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഈ നേതാക്കളുടെ പേര് പറയാന്‍ അന്‍വര്‍ തയാറായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here