‘കൊല്ലപ്പെടാന്‍ സാധ്യത’; തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പിവി അന്‍വര്‍

എഡിജിപി എംആര്‍ അജിത്കുമാറിന്റെ സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതിനാല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പിവി അന്‍വര്‍. തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് എംഎല്‍എ കത്ത് നല്‍കി. ഊമകത്തായി ഭീഷണി സന്ദേശം ലഭിക്കുന്നത് പതിവായിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് കത്ത് നല്‍കിയത്.

എഡിജിപി അജിത്കുമാറിനെതിരെ ആദ്യ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തന്നെ ജീവന് ഭീഷണിയുണ്ടെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അപേക്ഷയും ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരുന്നു. ഇതുകൂടാതെയാണ് തിരുവനന്തപുരത്ത് എത്തി തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ ആരോപണങ്ങള്‍ സംബന്ധിച്ച് പുതിയൊരു പരാതി കൂടി അന്‍വര്‍ ഡിജിപിക്ക് നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാതി നല്‍കുമെന്ന് പിവി അന്‍വര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിജിപിക്ക് നല്‍കിയ പരാതികളിലൊന്നും ശശിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ശശിക്കെതിരെ സിപിഎമ്മില്‍ മാത്രം പരാതി നല്‍കാനുളള നീക്കത്തിലാണ് അന്‍വര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top