മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ ഹര്‍ജിയുമായി പി.വി.അന്‍വര്‍ സുപ്രീംകോടതിയില്‍; കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണം

ഡൽഹി: വന്യജീവികളുടെ ആക്രമണം കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കെ ഹര്‍ജിയുമായി ഇടത് എംഎല്‍എ പി.വി.അന്‍വര്‍ സുപ്രീംകോടതിയില്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കാന്‍ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന ഹര്‍ജിയുമായാണ് അന്‍വര്‍ സുപ്രീംകോടതിയിലെത്തിയത്.

വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കണം കർമപരിപാടി തയ്യാറാക്കേണ്ടതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണവും മറ്റ് ​ഗർഭ നിരോധന മാർ​ഗങ്ങളും ഉപയോ​ഗിച്ച് അവയുടെ ജനസംഖ്യ നിയന്ത്രിക്കണം. ചില വന്യജീവികളെ കൊല്ലേണ്ടിവരുമ്പോള്‍ അതിനുള്ള സമഗ്രനയം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നയത്തിന് രൂപം നല്‍കണം എന്നിവയും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം. വന്യജീവി ആക്രമണങ്ങളില്‍ കുറെയധികം ജീവനുകള്‍ നഷ്ടമായിരിക്കെ ജനരോഷവും ശക്തമാണ്. ഈ പ്രശ്നം ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക ഇടത് ഘടകകക്ഷികള്‍ക്കുമുണ്ട്. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരിനു സാധിക്കാത്തത് ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനവുമായി ക്രൈസ്തവ സഭകളും രംഗത്തുവന്നിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ നില്‍ക്കെയാണ് അന്‍വര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top