9 രാജി ഒന്നിച്ച് കണ്ട പതിനൊന്നാം നിയമസഭ!! എല്‍എമാരുടെ രാജി ചരിത്രം, കോസല രാമദാസ് മുതൽ അൻവർ വരെ
നിലമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടത് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പി വി അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് സാധ്യതകളില്‍ ചര്‍ച്ച തുടങ്ങി. 1957 ല്‍ നിലവില്‍ വന്ന നിയമസഭയില്‍ ഇതിനോടകം പലവിധ കാരണങ്ങളുടെയും പേരില്‍ അംഗങ്ങള്‍ രാജിവച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരിലാണ് സ്വതന്ത്ര അംഗമായ അന്‍വര്‍ രാജിവച്ചത്.
ഒന്നാം കേരള നിയമസഭ 1957ല്‍ നിലവില്‍ വന്ന ശേഷം 25ലധികം എംഎല്‍എമാര്‍ സഭയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. മൂന്നാം കേരള നിയമസഭയില്‍ ആറ്റിങ്ങലില്‍ നിന്നുള്ള സിപിഎം അംഗമായിരുന്ന കോസല രാമദാസാണ് എംഎല്‍എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 16 വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു. 1967ല്‍ മേയറായി. അതേ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ കോണ്‍ഗ്രസിലെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 18 മാസം കഴിഞ്ഞപ്പോള്‍ നിയമസഭാംഗത്വവും സിപിഎം അംഗത്വവും രാജിവച്ചു. പിന്നീട് അദ്ദേഹം നക്‌സല്‍ പ്രസ്ഥാന ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഒടുവില്‍ നക്‌സല്‍ ബന്ധവും ഉപേക്ഷിച്ചു.
ഇതിനുശേഷം നിയമസഭയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പലരും മത്സരിച്ചു ജയിച്ചതിന്റെ ഭാഗമായി നിയമസഭാംഗത്വം രാജിവച്ചിട്ടുണ്ട്. ഇപ്പോഴത്തെ (15-ാം കേരള നിയമസഭ) നിയമസഭയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി രാജിവച്ചു. വടകരയില്‍ നിന്ന് ഷാഫി പറമ്പിലും ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.
പതിനൊന്നാം കേരള നിയമസഭയിലാണ് (2001- 2006) ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (DIC-K) രൂപീകരിച്ചതിനെ തുടര്‍ന്ന് 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് അതിൽ ചേര്‍ന്നു. പി ശങ്കരന്‍, എം പി ഗംഗാധരന്‍, എം എ ചന്ദ്രശേഖരന്‍, എന്‍ഡി അപ്പച്ചന്‍, മാലേത്ത് സരളാദേവി, രാധാ രാഘവന്‍, ശോഭന ജോര്‍ജ്, ടി വി ചന്ദ്രമോഹന്‍, ഡി സുഗതന്‍ എന്നിവരാണ് 2005 ജൂലൈ അഞ്ചിന് രാജി സമര്‍പ്പിച്ചത്. ഇവര്‍ക്കാര്‍ക്കും പിന്നീട് നിയമസഭയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞിട്ടില്ല.
പന്ത്രണ്ടാം കേരള നിയമസഭയില്‍ (2011- 2016) നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള സിപിഎം അംഗമായിരുന്ന ആര്‍ സെല്‍വരാജിന്റെ രാജി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചതായിരുന്നു. നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2012 മാര്‍ച്ച് 9 ന് നിയമസഭാംഗത്വം രാജിവച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 2012 ജൂണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും എംഎല്‍എയായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here