എംഎല്‍എ സ്ഥാനം രാജിവച്ച് പിവി അന്‍വര്‍; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി

എംഎഎല്‍എ സ്ഥാനം രാജിവച്ച് പി.വി.അന്‍വര്‍. രാവിലെ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോഓര്‍ഡിനേറ്ററായി ചുമതലയേറ്റെടുത്തിന് പിന്നാലെയാണ് അന്‍വര്‍ രാജി പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി എന്ന തീരുമാനത്തിലേക്ക് അന്‍വര്‍ എത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അയോഗ്യത അടക്കമുള്ള വിഷയങ്ങള്‍ മറികടക്കാനാണ് രാജി. തൃണമൂലില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുന്‍കൂട്ടി കണ്ടാണ് അന്‍വര്‍റിന്റെ രാജി.

എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ മമത നിര്‍ദേശം നല്‍കിയെന്നാണ് സൂചന. അല്പസമയത്തിനകം അന്‍വര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ വ്യക്തമാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top