എസ്പി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പിവി അന്‍വര്‍; എഡിപിജിക്കും എസ്പിക്കുമെതിരെ ബാനര്‍

മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണം മലപ്പുറം എസ്പി എസ്. ശശിധരനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എസ്പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
പൊലീസ് വയര്‍ലെസ് ചോര്‍ത്തിയ യൂട്യൂബ് ചാനലിന്റെ ഉടമയെ രക്ഷിച്ചത് എഡിജിപി എം.ആര്‍. അജിത് കുമാറാണെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. കൈക്കൂലി വാങ്ങി ഈ പ്രവര്‍ത്തി ചെയ്ത എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കണം എന്നും എംഎല്‍എ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
എസ്പിയുടെ ക്യാംപ് ഓഫീസിലെ മരം മുറി പരിശോധിക്കാനെത്തിയ പിവി അന്‍വറിനെ ഇന്നലെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രത്യക്ഷ സമരം തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here