ഇടതുമുന്നണിക്ക് സിറ്റിങ് സീറ്റ് നഷ്ടമാകുമോ; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍….

നിനച്ചിരിക്കാതെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. ഇടത് സ്വതന്ത്രനായ പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒഴിവുവന്ന സീറ്റിൽ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആണ് പ്രഖ്യാപനം നടത്തേണ്ടത്.

നിലമ്പൂരില്‍ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നുമാണ് അന്‍വറിന്റെ പ്രഖ്യാപനം. നിലമ്പൂരില്‍ ശക്തനായ അന്‍വര്‍ ഏതുവിധേനയും ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. സീറ്റ് നിലനിര്‍ത്തുക ഇടതുമുന്നണിക്ക് അഭിമാനപ്പോരാട്ടമായതിനാല്‍ കടുത്ത മത്സരത്തിനാകും നിലമ്പൂരില്‍ വേദി ഒരുങ്ങുക.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പക്ഷെ നിലമ്പൂരില്‍ ഇടതുമുന്നണിക്ക് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന് സംശയമാണ്. എന്നാല്‍ അന്‍വറിന്റെ പിന്തുണ സ്വീകരിച്ചാൽ നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ യുഡിഎഫിന് ഉണ്ട്. മൂവായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ യുഡിഎഫിന് സീറ്റ് നഷ്ടമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top