ശശിക്ക് സ്വര്‍ണക്കടത്തില്‍ ഷെയര്‍; 25 പഞ്ചായത്തുകളില്‍ സിപിഎം ഭരണം വീഴ്ത്താന്‍ ഇപ്പോള്‍ കഴിയും; അവകാശവാദവുമായി പിവി അന്‍വര്‍

നിലമ്പൂരിലെ പൊതയോഗത്തിനെത്തിയ ആരേയും താന്‍ ക്ഷണിച്ചിട്ടല്ലെന്ന് പിവിഅന്‍വര്‍. താന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് ബോധ്യമായ ജനങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ഇനിയും ജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കും. അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ഒരു ഭീഷണിക്കും കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. സിപിഎം ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതേ നാണത്തില്‍ തന്നെ തിരിച്ചടിക്കും. ഈ നിമിഷം വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെ സിപിഎം ഭരണം വീഴ്ത്താന്‍ കഴിയുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.

തന്നെ കള്ളനായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. തലയ്ക്ക് വെളിവില്ലാത്തതു പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. തന്റെ നെഞ്ചത്തോട്ട് കയറേണ്ട. അത് മുഖ്യമന്ത്രിയും സിപിഎമ്മും അവസാനിപ്പിക്കണം. തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ നേരിടുമെന്നും അന്‍വര്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് കൃത്യമായ ഷെയര്‍ ഉണ്ട്. അത് മുഖ്യമന്ത്രിക്കും കൃത്യമായി അറിയാം. എന്നാല്‍ നടപടിയെടുക്കുന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് എല്ലാവര്‍ക്കും അറിയാം. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. തന്റെ സീറ്റ് അവിടെ തന്നെയുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. അല്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപിയെ ചുമതലയില്‍ നിന്ന് മാറ്റണം എന്നല്ല ആവശ്യപ്പെടുന്നത് സര്‍വ്വീസില്‍ നിന്ന് പുറത്താക്കണം എന്നാണ്. അത്രമാത്രം വലിയ ക്രിമിനലാണ് അജിത്കുമാര്‍ എന്നും അന്‍വര്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top