തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് അന്‍വറിന്റെ വാര്‍ത്താ സമ്മേളനം; അറസ്റ്റ് ചെയ്യാന്‍ പോലീസ്; ചേലക്കരയില്‍ നാടകീയ രംഗങ്ങള്‍

ചേലക്കര ഉപതിരഞ്ഞെടുപ്പ് നിശബ്ദപ്രചാരണം നടക്കുന്നതിനിടെ പി.വി.അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. പോലീസ് വിലക്ക് ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. അന്‍വറിന് എതിരെ നടപടി വരും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളന ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പകര്‍ത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുംകൂടി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എത്തിയിരുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നത് ചട്ടലംഘനമല്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം തടഞ്ഞു. ഇത് വകവയ്ക്കാതെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം തുടരുന്നത്.
“ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്ന് അന്‍വര്‍ പറഞ്ഞു. നിരന്തര ഭീഷണിയാണ് സിപിഎമ്മില്‍ നിന്നും നേരിടേണ്ടി വരുന്നത്. ചേലക്കരയില്‍ എത്തിയത് മുതല്‍ ഭീഷണിയാണ്. അനധികൃത പണം വിതരണം ചേലക്കരയില്‍ വ്യാപകമാണ്. തന്നെ ഭയപ്പെടുത്താന്‍ ശ്രമം നടക്കുന്നു. ചേലക്കരയില്‍ ഇന്ന് പിടിച്ച 25 ലക്ഷം സിപിഎമ്മിന്റെതാണ്. കോളനികളില്‍ മദ്യവും പണവും സിപിഎം ഒഴുക്കുകയാണ്. ” അന്‍വര്‍ ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here