ഇപി പുസ്തക വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് അന്‍വര്‍; വര്‍ഗീയവാദി എന്ന് പറഞ്ഞിട്ടില്ലെന്ന് ഇപി പറഞ്ഞു
ഇ.പി.ജയരാജന്റെ പുസ്തകവിവാദത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്ന് പി.വി.അന്‍വര്‍. എന്നെക്കുറിച്ച് വര്‍ഗീയവാദി പരാമര്‍ശം ഇപി നടത്തില്ല. ‘നിങ്ങളെക്കുറിച്ച് അങ്ങനെ പറയുമോ’ എന്നാണ് ഇപി എന്നോട് ചോദിച്ചത്. – അന്‍വര്‍ പറഞ്ഞു.
“2006 മുതല്‍ ഇപിയുമായി വ്യക്തിപരമായ ബന്ധമുണ്ട്. ചേലക്കരയില്‍ അടിയൊഴുക്ക് ശക്തമാണ്. അവിടെ ഒട്ടനവധി വോട്ടുകള്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി സുധീറിന് ലഭിക്കും. എന്നെ വര്‍ഗീയവാദി ആക്കുന്നതില്‍ വലിയ ഗൂഡാലോചനയുണ്ട്. സുധീറിന് ചേലക്കരയിലെ വോട്ടുകള്‍ ലഭിക്കുന്നത് ഇല്ലാതാക്കുകയാണ് എനിക്കെതിരെ വന്ന പരാമര്‍ശത്തിന്റെ ഉദ്ദേശ്യം.”
“ഇപി അറിയാതെ നടന്ന ഗൂഡാലോചനയാണ് ആത്മകഥയ്ക്ക് പിന്നിലെ വിവാദം. പിവി.അന്‍വറിനെ ഇപി വഴി വര്‍ഗീയവാദി ആക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍ ഉള്ളത്. ഡിസി ബുക്സ് തന്നെ ഈ കാര്യം അറിയണം എന്നില്ല. എന്താണ് ഇപിയുടെ പേരിലുള്ള കുറ്റം.”
“വഴിയെപോയ ബിജെപി മന്ത്രി ഇപിയുടെ വീട്ടില്‍ കയറി ചായ കുടിച്ചതാണ് പ്രശ്നം. ഇപി എല്ലാവരുമായും സൗഹൃദം നിലനിര്‍ത്തുന്ന ആളാണ്. മുഖ്യമന്ത്രിയുടെ ഓഫീസും പി.ശശിയുമൊക്കെ തൃശൂരില്‍ ആര്‍എസ്എസിന് സീറ്റ് ഉണ്ടാക്കി നല്കിയ ആളാണ്. മുഖ്യമന്ത്രിയുടെ ബന്ധം ആര്‍എസ്എസ് നേതാക്കളുമായാണ്. ആര്‍എസ്എസിനുവേണ്ടി പണി എടുക്കുന്ന മുഖ്യമന്ത്രിയുടെ ടീമാണ് ഇപിയെ പുറത്താക്കിയത്.” അന്‍വര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here