പിണറായി പുറത്ത്; എഫ്ബി പേജ് കവര്‍ചിത്രം മാറ്റി അന്‍വറിന്റെ മറുപടി; ഇനി ജനത്തിനൊപ്പം, പുതിയ യുദ്ധം

ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പുതിയ യുദ്ധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടി എന്നോണം അന്‍വര്‍ ഫെയ്സ് ബുക്കില്‍ നിന്നും പിണറായി വിജയനൊപ്പമുള്ള കവര്‍ചിത്രം മാറ്റി.

മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് മുന്‍പ് കവർചിത്രമായി ഉണ്ടായിരുന്നത്. ഇത് മാറ്റി അന്‍വര്‍ ചായ കുടിക്കുന്ന ചിത്രവും ജനങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമാണ് പോസ്റ്റ്‌ ചെയ്തത്. സിപിഎമ്മിന്റെ വാര്‍ത്താക്കുറിപ്പ്‌ വന്നതിന് പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നെന്ന് അന്‍വര്‍ ഇന്നലെ ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരുന്നു.

ഇന്നലെ വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയാണ് സിപിഎമ്മും അന്‍വറിനെ തള്ളിയത്. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം എന്ന രൂപത്തിലുള്ള അഭ്യര്‍ത്ഥനയാണ് സിപിഎം നല്‍കിയത്. ഈ സന്ദേശവും യുഡിഎഎഫിലേക്കുള്ള വരവ് കണ്‍വീനര്‍ എം.എം.ഹസനും ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞതും അന്‍വറിന് കടുത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന് അന്‍വര്‍ പ്രസ്താവന ഇറക്കിയത് യുഡിഎഫ് നേതൃത്വത്തെ കടുത്ത രീതിയില്‍ പ്രകോപിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തന്റെ വഴി നോക്കും എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത അന്‍വര്‍ ഇരുമുന്നണികളിലുമുള്ള രാഷ്ട്രീയാഭയം നഷ്ടപ്പെടും എന്ന നില വന്നതോടെയാണ് അടങ്ങിയത്.

പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി അജിത്‌ കുമാറിനും എതിരെയുള്ള അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പൂര്‍ണമായും തള്ളിയതോടെ സിപിഎമ്മിലുള്ള അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ചോദ്യചിഹ്നമായി മാറുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top