വിവാദവിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ നീക്കം; സഭ പ്രക്ഷുബ്ധമാകും

നിയമസഭാ സമ്മേളനം ഇന്ന് പ്രക്ഷുബ്ധമാകും. ഒട്ടനവധി വിവാദവിഷയങ്ങള്‍ മുന്നില്‍ നില്‍ക്കെ അടിയന്തര പ്രമേയത്തിനാണ് പ്രതിപക്ഷ നീക്കം. പിആർ വിവാദം, തൃശൂർ പൂരം വിവാദം, പി.വി അൻവർ ഉയർത്തിയ ആരോപണങ്ങൾ, സിപിഎം-ആർഎസ്എസ് ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടാനാണ് പ്രതിപക്ഷശ്രമം.

പി.വി.അന്‍വറിന്റെ വെളിപ്പെടുത്തല്‍ ശരിയായിരുന്നുവെന്ന് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടും. അന്‍വറിനെ മുന്‍നിര്‍ത്തി ഭരണപക്ഷത്തെ മുള്‍മുനയിലാക്കാനാണ് പ്രതിപക്ഷ ശ്രമം. എഡിജിപി അജിത്‌ കുമാറിനെ മാറ്റിയതോടെ സഭയില്‍ സ്വതന്ത്രനിലപാട് സിപിഐ സ്വീകരിക്കില്ല. എന്‍സിപിയിലെ മന്ത്രിമാറ്റ പ്രശ്നവുമായി ബന്ധപ്പെട്ട് തോമസ്‌.കെ.തോമസ്‌ ഉയര്‍ത്തിയ ആരോപണങ്ങളും ചര്‍ച്ചയായേക്കും.

അതേസമയം നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ മാസം പതിനഞ്ചിന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് വെളളിയാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചത്. 18 ന് പിരിയാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. 15നുള്ളില്‍ നിയമനിര്‍മ്മാണ നടപടികള്‍ തീര്‍ക്കാനാകുമെന്ന വിലയിരുത്തലിലാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top