പതിവു പല്ലവി പാടി സെക്രട്ടറി; ‘അന്‍വര്‍ പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുത്’; വിശദ പ്രതികരണം നാളെയെന്ന് എംവി ഗോവിന്ദൻ
പിവി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ നടത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ നാളെ വിശദമായ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കുളള യാത്രയിലായതിനാല്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം കണ്ടില്ല. ഇത് വിശദമായി പരിശോധിച്ച് പ്രതികരിക്കേണ്ട വിഷയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
അന്‍വറിനോട് നേരത്തെ തന്നെ പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുത് എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. എന്നാൽ അത് അംഗീകരിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം അടക്കം പലതവണ ആവശ്യപ്പെട്ടതാണ്. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല.
അന്‍വറിന്റെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ ആലുവ പാലസിലായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനം കഴിഞ്ഞ ശേഷമാണ് ഡല്‍ഹി യാത്രക്കായി വിമാനത്താവളത്തിലേക്ക് പോയത്. ഇവിടെയെല്ലാം മാധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു പ്രതികരണത്തിനും അദ്ദേഹം തയ്യാറായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here