തൻ്റെ ഭാവി യുഡിഎഫ് തീരുമാനിക്കട്ടെ; നന്ദികേട് കാണിക്കില്ലെന്ന് അൻവർ; പ്രതിപക്ഷ നേതാവിനെയും മുന്നണി നേതാക്കളെയും കാണും

അടുത്ത തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്നും അതിനായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പിവി അൻവർ. ഭരണം ലഭിച്ചാൽ നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള വിഷയത്തിന് പരിഹാരമുണ്ടാകണം. ഇതിനായി എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും നിലമ്പൂർ എംഎൽഎ വ്യക്തദാക്കി വ്യക്തമാക്കി. ആദിവാസി, ദളിത് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാവണം യുഡിഎഫിൻ്റെ പ്രവർത്തനം. ഇടത് സർക്കാർ അവരെ തിരിഞ്ഞുപോലും നോക്കുന്നില്ല. താൻ ഉടൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണും. പിന്തുണ നൽകിയതിന് നന്ദി പറയണം. നന്ദികേട് താൻ കാണിക്കില്ല. തന്റെ സാന്നിധ്യം ആവശ്യമുണ്ടോയെന്ന് യുഡിഎഫ് ഇനി തീരുമാനിക്കട്ടെയെന്ന് പിവി അൻവർ പറഞ്ഞു.

ALSO READ : അന്‍വറിന്റെ യുഡിഎഫ് പ്രവേശം അത്ര ‘ഈസി’യല്ല; മുന്നണി മര്യാദ പാലിക്കണമെന്ന നിബന്ധന കര്‍ശനമാക്കും

വനനിയമ ഭേദഗഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമാണ് ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പിവി അൻവർ ഉന്നയിച്ചത്. വളരെയധികം അപകരമായ ബില്ലായിട്ടും സംസ്ഥാന സർക്കാർ എതിർക്കുന്നില്ല. തടയേണ്ട സർക്കാർ ഒന്നും ചെയ്യുന്നില്ല.വനം വകുപ്പിന് അമിതാധികാരം നൽകുന്ന ബില്ലാണ് വനനിയമ ഭേദഗതിഭേദഗതി നിലവിൽ വന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്നും പിവി അൻവർ വിമർശിച്ചു.മനുഷ്യരെ കുടിയിറക്കാൻ അന്താരാഷ്ട്ര ലോബി ഗൂഢാലോചന നടത്തുന്നു.അവർ വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണെന്ന് നിലമ്പൂർ എംഎൽഎ ആരോപിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹ്യദ്രോഹികളായി മാറി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ഇടപെടണം. ബില്ലിനെ മന്ത്രി റോഷി അഗസ്റ്റിൻ എതിർകാത്തത് എന്തുകൊണ്ടാണെന്ന് അൻവർ ചോദിച്ചു. വനം മന്ത്രി എകെ ശശീന്ദ്രനെയും ശക്തമായ ഭാഷയിൽ അദ്ദേഹം കുറ്റപ്പെടുത്തി. മണി മരിച്ചിട്ട് തിരിഞ്ഞു എകെ ശശീന്ദ്രൻ നോക്കിയില്ല.

ശശീന്ദ്രൻ മന്ത്രി എന്ന നിലയിൽ എ ചെയ്ത സംഭാവന എന്താണ്. കേരളത്തിന് വേണ്ടി അദ്ദേഹം ഒരു ചുക്കും ചെയ്തിട്ടില്ലെന്ന് അൻവർ പറഞ്ഞു. ബില്ലിൽ ഒപ്പിടാൻ ഉള്ളതുകൊണ്ടാണ് എൻസിപി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നുംമാറ്റാത്തതെന്ന് അൻവർ പറഞ്ഞു.

എൻസിപി മന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുന്ന തോമസ് കെ തോമസ് വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. ഒപ്പിട്ടാൽ സഭ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യത്തിൽ ഏറ്റവും വലയുന്നത് ക്രിസ്ത്യൻ സമൂഹമാണ്. ക്രൈസ്തവ സഭ, ബില്ലിന്ന് എതിരാണ്. അതുകൊണ്ടാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി അനുമതി നൽകാത്തതെന്ന് പിവി അൻവർ വ്യക്തമാക്കി.


ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച് കേസില്‍ ജാമ്യം ലഭിച്ച പിവി അന്‍വര തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ഇന്നലെ രാത്രിയിലാണ് പുറത്തിറങ്ങിയത്. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ മണിയെന്ന ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്തെന്നാണ് ആരോപണം. അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസെടുത്തിരുന്നത്. എംഎൽഎ ആയിരുന്നു ഒന്നാം പ്രതി. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും ആരോപണമുണ്ട്.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top