പിവി അൻവറിനെ ഒറ്റപ്പെടുത്തി കെടി ജലീൽ; വെടിവച്ചു കൊന്നാലും അത് ചെയ്യില്ലെന്ന് പ്രഖ്യാപനം
നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പൂർണമായും തള്ളി കെടി ജലീൽ. എല്ലാക്കാലവും താൻ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും എന്ന് അദ്ദേഹം വളാഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വെടിവച്ചു കൊന്നാലും മുഖ്യമന്ത്രിയേയും പാർട്ടിയേയും തളളിപ്പറയുകയില്ല. താൻ ഒരിക്കലും നന്ദികേട് കാണിക്കില്ലെന്നും തവന്നൂർ എംഎൽഎ പറഞ്ഞു.
ALSO READ: പുതിയ രാഷ്ട്രീയ പാര്‍ട്ടി; എല്ലാ പഞ്ചായത്തിലും മത്സരിക്കും; വലിയ പ്രഖ്യാപനം നടത്തി പിവി അന്‍വര്‍
ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പിണറായിയേയും പാർട്ടിയേയും തള്ളിപ്പറഞ്ഞാൽ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ഇടത് സ്വതന്ത്ര എംഎൽഎ പറഞ്ഞു.
പിവി അന്‍വര്‍ പോലീസ് ഉന്നതരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പോലീസ് സേനയില്‍ മൊത്തം പ്രശ്നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താൻ്റെ അഭിപ്രായവും വിമര്‍ശനവും തുറന്നു പറയും.എന്നാൽ ഈ വിഷയത്തിൽഅന്വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീൽ പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ്. നേതാവിനെ കാണാൻ പാmr ajടില്ല എന്ന നിലപാടിനെ അംഗീകരിക്കുന്നു. അതിനെ ആരും ന്യായീകരിക്കുന്നില്ല. എഡിജിപിയെ മാറ്റണമെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരുമെന്ന പ്രതീക്ഷയും പങ്കുവച്ചു. അൻവറിൻ്റെ ആരോപണങ്ങളിൽ സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് തൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ പറഞ്ഞു.
വർഗീയ താൽപര്യമുള്ളവർ കുറച്ചുകാലങ്ങളായി പോലീസിൽ ഉണ്ട്. വർഗീയത വെച്ചുപുലർത്തുന്നവരെ ഒരിക്കലും സേനയിൽ നിലനിർത്തില്ല. പോലീസിൽ വർഗീയത ആരംഭിച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമ സമാധാന ചുമതലയിൽ നിന്ന് മാത്രമല്ല ആകെ മാറ്റേണ്ട ഒരാളാണ് എഡിജിപി അജിത് കുമാർ. എഡിജിപി എസ്ഡിപിഐ, ജമാത്ത് ഇസ്ലാമി നേതാക്കളെയും കാണാൻ പാടില്ലെന്നും ഇടത് എംഎല്‍എ പറഞ്ഞു.
പിവി അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിൽ ചേരില്ല. തൻ്റെ വിയോജിപ്പുകൾ അദ്ദേഹത്തെ അറിയിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും നിലമ്പൂർ എംൽഎ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീൽ പറഞ്ഞു. പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here