‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെ ആണ്’; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ബോര്‍ഡ്
മുഖ്യമന്ത്രിക്ക് എതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അൻവർ എംഎൽഎയുടെ നിലമ്പൂരിലെ വീടിനുമുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്’ എന്നാണ് ഫ്ലക്സ് ബോര്‍ഡില്‍ ഉള്ളത്. പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ബോര്‍ഡ് ആണ് വച്ചത്. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ബോർഡ്.
കോടിയേരിയുടെ അന്ത്യയാത്ര കൂടി ഉന്നയിച്ച് അന്‍വര്‍; വൈകാരിക പ്രതികരണങ്ങളും സിപിഎമ്മിനെതിരെ ഉയരാം
അൻവറിന് പിന്തുണയുമായി മലപ്പുറം ടൗണിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘പി.വി.അൻവറിന് അഭിവാദ്യങ്ങള്‍’ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്.
അന്‍വറിനെ ഒന്നും ചെയ്യാനാകാതെ സിപിഎം; യുവജന സംഘടനകള്‍ എംഎല്‍എക്കെതിരെ പ്രതിഷേധിക്കുമോ
ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ എൽഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും നിയസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നുമാണ് പറഞ്ഞത്. ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയാനാണ് തീരുമാനം. ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെന്റ് നടത്തേണ്ടത് ആര്‍ക്കാണോ അവരാണ് പൂരം അലങ്കോലമാക്കിയത് എന്നാണ് അൻവർ പറഞ്ഞത്. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിക്കുകയാണ് അന്‍വര്‍ ചെയ്തത്. ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു. തന്നെ പിണറായി വിജയന് ചതിച്ചെന്നും അന്‍വര്‍ പറഞ്ഞു.
പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; ആഭ്യന്തരം ഒഴിയണമെന്ന് പിവി അൻവർ
കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കാതിരിക്കാന്‍ കാരണം മുഖ്യമന്ത്രിക്ക് യൂറോപ്യന്‍ യാത്ര നടത്താന്‍ വേണ്ടിയായിരുന്നുവെന്നും അന്‍വര്‍ തുറന്നടിച്ചു. അതേസമയം അന്‍വറിനെ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്, എം.എം.മണി, പി.ജയരാജന് എന്നിവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here