പി.ശശിക്ക് എതിരെ നടപടി വരുമോ; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സി​പി​എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​ പി.ശശിക്കും എഡിജിപി അജിത്‌ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പി.​വി.അ​ൻ​വ​ർ നല്‍കിയ പരാതി സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്തേക്കും. ഭരണകക്ഷി എംഎല്‍എ പൊട്ടിച്ച ബോംബ്‌ ആഭ്യന്തരവകുപ്പിന് കടുത്ത ആഘാതമായിരിക്കെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.

ആരോപണങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞശേഷം വിനീതവിധേയനായ മാറിയ അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിയെ കണ്ട ശേഷമാണ് നിലപാട് വീണ്ടും കടുപ്പിച്ചത്. പരാതി ഗൗരവമുള്ളതാണെന്നും വിശദ ചര്‍ച്ചയ്ക്ക് വിധേയമാകണമെന്നും അഭിപ്രായമുയര്‍ന്നാല്‍ അത് മുഖ്യമന്ത്രിക്ക് തിരിച്ചടിയാകും.

പോലീസ് തലപ്പത്തെ തിരുത്തല്‍ നടപടികള്‍ മുഖ്യമന്ത്രിയുടെ ചുമതലയാണെങ്കിലും പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി വേണമെങ്കില്‍ എടുക്കേണ്ടത് പാര്‍ട്ടിയാണ്. കണ്ണൂരിലെ പാര്‍ട്ടി സമവാക്യങ്ങളില്‍ പി.ജയരാജനൊപ്പമാണ് ഗോവിന്ദന്‍. ശശിക്ക് എതിരുമാണ്. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിക്കെതിരെ രേഖാമൂലമുള്ള ആരോപണങ്ങളാണ് പാര്‍ട്ടി സെക്രട്ടറിയായ എം.വി.ഗോവിന്ദന് മുന്നിലെത്തിയിരിക്കുന്നത്. ശശിക്ക് എതിരെ നടപടിക്കായി പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ആവശ്യം ഉയരുമോ എന്നും അറിയേണ്ടതുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top