രാഹുല്‍ ഗാന്ധിയ്ക്ക് എതിരെയുള്ള അധിക്ഷേപത്തില്‍ അന്‍വറിനെതിരെ കേസെടുത്തു; പോലീസ് നടപടി കോടതി നിര്‍ദേശപ്രകാരം; എംഎല്‍എ കുടുങ്ങിയത് അഭിഭാഷകന്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍

പാലക്കാട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതിയുടെ നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അൻവർ പറഞ്ഞു.
അഴിമതിക്കേസില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടും പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിന് മറുപടിയായായാണ് അൻവർ അധിക്ഷേപ പ്രസംഗം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here