ഇനി ഞാൻ തീയായി മാറുമെന്ന് അൻവർ, വിലക്ക് ലംഘിച്ച് മാധ്യമങ്ങളെ കാണുന്നു
പാർട്ടിയുടെ വിലക്കുകൾക്കും വെരട്ടലുകൾക്കും പുല്ലുവില കല്പിച്ച് പിവി അൻവർ ഇന്ന് നാല് മണിക്ക് മാധ്യമങ്ങളെ വീണ്ടും കാണുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. “നീതിയില്ലെങ്കിൽ നീ തീയാവുക”എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്”- എന്നാണ് പോസ്റ്റിൽ കുറിച്ചത്.
ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ലെന്ന തീരുമാനം അൻവറിനെ ചൊടിപ്പിച്ചു എന്ന് വേണം കരുതാൻ. അൻവർ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന എഡിജിപി അജിത് കുമാറിനെ തിരക്കിട്ട് മാറ്റേണ്ട ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു.
തൃശൂര്‍ പൂരം കലക്കലില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഈ തീരുമാനങ്ങളിൽ അൻവറിന് കടുത്ത അതൃപ്തി ഉണ്ട്. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാവാം ‘തീയായി’ മാറാൻ തീരുമാനിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here