പി.വി. സിന്ധു ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തേക്ക്
വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി.സിന്ധുവിന് തിരിച്ചടി. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ഫലമായി താരം ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സിന്ധു.
2023 ഏപ്രിലിലാണ് സിന്ധു ആദ്യപത്തില്‍ നിന്ന് പുറത്തായത്. നിലവില്‍ 13 ടൂര്‍ണമെന്റുകളില്‍ നിന്ന് 51,070 പോയന്റാണ് സിന്ധുവിനുള്ളത്. 27 കാരിയായ സിന്ധു നിലവില്‍ കാനഡ ഓപ്പണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതേസമയം, 2021, 2022 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ, രണ്ട് തവണ ലോക ചാമ്പ്യനായ ജാപ്പനീസ് കളിക്കാരി അകാനെ യമാഗുച്ചിയാണ് ഒന്നാമത്.
പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയ് എട്ടാം റാങ്ക് നിലനിര്‍ത്തി. പുരുഷതാരങ്ങളുടെ റാങ്കിങ്ങില്‍ മുന്നിലുളള ഇന്ത്യന്‍ താരവും പ്രണോയിയാണ്. ലക്ഷ്യ സെന്‍ 19-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തും നില്‍ക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here