ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധു പ്രീ ക്വാർട്ടറിൽ; എച്ച്.എസ് പ്രണോയ്ക്ക് നിരാശ, ആദ്യ റൗണ്ടിൽ പുറത്തായി
ബിർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു പ്രീ ക്വാർട്ടറിൽ. ആദ്യ റൗണ്ട് മത്സരത്തിൽ ജർമനിയുടെ യിവോണ്‍ ലി ആയിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിം 21-10 ന് സിന്ധു ലീഡ് ചെയ്തിരുന്നു. രണ്ടാമത്തെ ഗെയിം തുടങ്ങുന്നതിന് മുൻപ് ജർമൻ താരം കളിയിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നം കാരണമാണ് പിന്മാറ്റം. ഇതോടെയാണ് സിന്ധു പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. രണ്ട് പ്രാവശ്യം ഒളിമ്പിക് മെഡൽ നേടിയ താരമാണ് പി.വി സിന്ധു.
അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരവും ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുമായ എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. ചൈനീസ് തായ്പേയ് താരം സു ലി യാങ് ആയിരുന്നു എതിരാളി. 21-14, 13-21, 13-21 എന്നിങ്ങനെയാണ് സ്കോർ. വനിതാ സിംഗിൾസിന്റെ മറ്റൊരു മത്സരത്തിൽ ഇന്ത്യൻ താരം ആകർഷി കശ്യപും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
2024 പാരീസ് ഒളിമ്പിക്സിൽ യോഗ്യത നേടാൻ ഈ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന പോയിന്റ് സഹായകമാകും. ഒളിമ്പിക്സ് അസോസിയേഷന്റെ വിവരമനുസരിച്ച് 1980ൽ പദുകോണും 2001ൽ പുല്ലേല ഗോപീചന്ദും മാത്രമാണ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇതുവരെ മെഡല്‍ നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here