കേരളത്തിലും 699 രൂപക്ക് ഒരു മാസം 10 സിനിമ കാണാം; പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് നവംബർ മുതൽ

തിരുവനന്തപുരം: കേരളത്തിലും 699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് സംസ്ഥാനത്ത് അടുത്തമാസം പകുതിയോടെ ലഭ്യമാകും. സ്ഥിരം സിനിമക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഓഫര്‍. അതായത് നിശ്ചിത തുക നല്‍കിയാല്‍ ഒരു മാസം പത്ത് സിനിമകള്‍വരെ കാണാനുള്ള അവസരമാണ് പ്രേക്ഷകന് പിവിആര്‍ ഒരുക്കുന്നത്.

എന്നാല്‍ ഇത് എടുക്കുന്നവര്‍ക്ക് പിവിആറിന്‍റെ പ്രീമിയം സര്‍വീസുകളായ ഐമാക്സ്, ലക്സി, ഡയറക്ടര്‍ കട്ട് തീയറ്ററുകളില്‍ നിന്നും സിനിമ കാണാന്‍ കഴിയില്ല. ഈ പാസ് ഉള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് സിനിമ കാണാന്‍ സാധിക്കുക. ചുരുങ്ങിയത് 3 മാസത്തേക്കാണ് ടിക്കറ്റ്എന്നാൽ ഈ ടിക്കറ്റ് കൈമാറാൻ കഴിയില്ല.

ഒക്ടോബർ 16 മുതലാണ് ആദ്യമായി ഇന്ത്യയിൽ ആദ്യമായി ഈ സംവിധാനം എർപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും 40 ശതമാനം വരെ ഓഫറുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top