മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പോലീസ് എത്തിയിട്ടും പാമ്പിനെ വിട്ടുനല്‍കിയില്ല; പറക്കോട് സ്വദേശി അറസ്റ്റിൽ

അടൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. അതിനുശേഷം ബാറിനു മുന്നിൽ അഭ്യാസം നടത്തുകയായിരുന്നു.

ദീപുവിനെ വനംവകുപ്പിനു കൈമാറി. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയപ്പോഴാണ് അവിടെ എത്തിയ ദീപു പാമ്പിനെ പിടികൂടിയത്. അതിനുശേഷം തോളിലിട്ട് നീങ്ങുകയായിരുന്നു. ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പൊലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനല്‍കിയില്ല. ഏറെ നേരത്തെ ശ്രമഫലമായാണ് കസ്റ്റഡിയില്‍ എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top