ഇന്ത്യയ്ക്ക് ഇനി ഫുട്ബോൾ രാവുകൾ; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഖത്തറെത്തി

ന്യൂഡൽഹി: ഫുട്ബോൾ ലോകകപ്പിൻ്റെയും ഏഷ്യൻ ഗെയിംസിൻ്റെയും യോഗ്യതാ മത്സരങ്ങള്‍ക്കായി ഖത്തർ ടീം ഇന്ത്യയിലെത്തി. നാളെ ഭുവന്വേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം.

ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ നിലവില്‍ ഫിഫ റാങ്കിംഗിൽ 61 ആം സ്ഥാനത്തും ഇന്ത്യ 102 ആം സ്ഥാനത്തുമാണ്. ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്വന്തം നാട്ടിൽ അഫ്​ഗാനിസ്​താനെ 8-1ന്​ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഖത്തർ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. എവേ മാച്ചിൽ 1-0ന് കുവൈറ്റിനെ മുട്ടുകുത്തിച്ചാണ് ഇന്ത്യയുടെ വരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top