ഖത്തറിൽ വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരെ വിട്ടയച്ചു; മോചിതരായത് ഒരു മലയാളിയടക്കം എട്ടുപേർ

ഖത്തർ: വധശിക്ഷ ലഭിച്ച് ഖത്തർ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് മോചനം. ഒരു മലയാളിയടക്കം എട്ടുപേരെയാണ് വിട്ടയക്കാൻ ഖത്തർ അമീർ ഉത്തരവ് നൽകിയത്. ഇവരിൽ ഏഴുപേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ദഹ്‌റ ഗ്ലോബൽ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തടവിലായത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാവികരുടെ കുടുംബം ഹർജി നൽകിയിരുന്നു. ഡിസംബറിൽ ഹർജി പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും തടവിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു. ശിക്ഷ റദ്ദ് ചെയ്ത ഖത്തിറിന്റെ നടപടിയെ ഇന്ത്യ അഭിനന്ദിച്ചു. 2023 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. എന്നാൽ ഇവർ ചെയ്ത കുറ്റം എന്താണെന്ന് ഖത്തർ ഭരണകൂടമോ ഇന്ത്യൻ എംബസിയോ വെളിപ്പെടുത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top